ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍ തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന് വിരാട് കോഹ്ലിയാണ്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. മൂല്യം 170.7 മില്യണ്‍ ഡോളറാണ്. മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന് ആണ്. 145.7 മില്യണ്‍ ആണ് ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന അക്ഷയ് കുമാര്‍ പുതിയ ലിസ്റ്റില്‍ ആറാംസ്ഥാനത്തേക്ക് പോയി. 25 പേരുടെ ലിസ്റ്റില്‍ ഒന്‍പത് പേര് വനിതകളാണ്. ആദ്യ പത്തു പേരുടെ പട്ടികയെടുത്താല്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് (നാലാംസ്ഥാനം), ദീപിക പാദുക്കോണ്‍ (ഏഴാംസ്ഥാനം) എന്നിവര്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തായിരുന്ന നടി രശ്മിക മന്ദാന 58.9 മില്യണ്‍ ഡോളര്‍ മൂല്യവുമായി പതിനഞ്ചാം സ്ഥാനത്താണ്. തമന്ന ഭാട്ടിയ 40.4 മില്യണ്‍ ഡോളറോടെ 28ല്‍ നിന്ന് 21ലേക്ക് കുതിച്ചു. കഴിഞ്ഞ വട്ടം 41ലായിരുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ഇത്തവണ വലിയ കുതിപ്പാണ് നടത്തിയത്. 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 22ലേക്ക് ബുംറ എത്തി. മലയാളി താരം സഞ്ജു സാംസണിന് ആദ്യ 50ല്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.
ബ്രാന്‍ഡ് മൂല്യത്തില്‍ കോഹ്ലി ഒന്നാമത്, കുതിച്ചുകയറി രശ്മിക!
