ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമഗ്രികളുമായി ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായിരുന്നു.
ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ
