വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ടെക് കമ്പനിയായ ഒറാക്കിള്‍. ഇന്ത്യയിലെ ജീവനക്കാരെയടക്കം ഇത്തവണത്തെയും നടപടി ബാധിച്ചേക്കും. കഴിഞ്ഞ മാര്‍ച്ച് 31-ന് നടത്തിയ കൂട്ടപ്പിരിച്ചുവിടലില്‍ ആഗോള തലത്തില്‍ 20,000 മുതല്‍ 30,000 വരെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ 12,000-ത്തോളം പേര്‍ക്ക് ജോലി പോയി. ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിനകം തുടക്കം കറിക്കുക എന്നതാണ് ലക്ഷ്യം. എഐ ഡേറ്റാ സെന്ററുകള്‍ക്കായി വന്‍തുക ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വന്‍തോതിലുള്ള കൂട്ടപ്പിരിച്ചുവിടല്‍ ഒറാക്കിളിന് നടത്തേണ്ടിവരുന്നത്. മൂലധനച്ചെലവ് മുന്‍വര്‍ഷത്തെ 21.2 ബില്യണ്‍ ഡോളറില്‍ നിന്ന് 55.7 ബില്യണ്‍ ഡോളറായി. വരുമാനത്തെക്കാള്‍ 23.7 ബില്യണ്‍ ഡോളര്‍ കൂടുതല്‍ പണം ചെലവഴിച്ചു. 43 ബില്യണ്‍ ഡോളര്‍ കടമായും 5 ബില്യണ്‍ ഡോളര്‍ ഓഹരികളിലൂടെയും സമാഹരിച്ചു.
വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഒറാക്കിള്‍
