വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ 210 കോടി രൂപയുടെ പ്രാരംഭ പൊതുഓഹരി വില്‍പ്പന സെപ്റ്റംബര്‍ 10 ന് ആരംഭിക്കും. കേരളത്തില്‍ നിന്ന് പബ്ലിക് ലിസ്റ്റിംഗിനൊരുങ്ങുന്ന ആദ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്. 15-ന് ഐ.പി.ഒ അവസാനിക്കും. 18-ന് ബി.എസ്.ഇ, എന്‍.എസ്.ഇ തുടങ്ങിയ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും. ഓഹരിയൊന്നിന് 130 മുതല്‍ 140 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്ക് 50 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും സ്ഥാപനേതര നിക്ഷേപകര്‍ക്ക് 15 ശതമാനം ഓഹരികള്‍ വീതവും മാറ്റിവെച്ചിരിക്കുന്നു. അര്‍ഹരായ നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് 17-ന് ഓഹരികള്‍ ക്രെഡിറ്റ് ചെയ്യപ്പെടും. 2024-25 ലെ 196.22 കോടി രൂപയില്‍ നിന്ന് 30% വര്‍ധിച്ച് 2025-26-ല്‍ കമ്പനിയുടെ വരുമാനം 254.16 കോടി രൂപയായി. അറ്റാദായം 30% വര്‍ധനയോടെ 26.61 കോടി രൂപയിലെത്തി.
