Untitled 1

 

അമലനഗര്‍ : ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകള്‍ കൂടുതല്‍ സഹകരത്തോടെ വര്‍ത്തിക്കണമെന്നു കേരള ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അമല കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും അമല ചെയ്യുന്ന സേവനകളെ മന്ത്രി സ്ലാഹിച്ചു. ദേവമാതാ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ ഫാ.ലിജോ ബ്രഹ്മകുളം സി.എം.ഐ. അധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ., അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ദേവസി പി.ജെ., അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ., ജോയിന്റ് ഡയറക്ടര്‍ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., പ്രിന്‍സിപ്പല്‍ ഡോ.ഷീബ ഭാസ്‌ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ ആണ് കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ ആരംഭിക്കുന്നത്. സമീപഭാവിയില്‍ കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതാണെന്നു ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ അറിയിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *