ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ചൈനയ്ക്കെതിരായ ഫൈനലില്‍ ലോകറെക്കോർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയാണ് (238-234) ഇന്ത്യൻ വനിതകൾ രാജ്യത്തിന്‍റെ അഭിമാനമായത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 10 പോയിന്റ് വീതം നേടി.
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണം
