ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിലും വയനാട് കളക്ടറേറ്റിലും പോലീസ് പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു.
ദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
