തിയേറ്ററുകളില്‍ സന്തോഷ തരംഗം തീര്‍ത്ത് മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബില്‍ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം 150 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പ് സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘സോള്‍മേറ്റ്സ്’ എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി-ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ്ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ‘ഉല്ലാസ മത്താപ്പൂ…’ ഗാനം
