ശിവ നിര്‍വാണ സംവിധാനം ചെയ്ത് രവി തേജ നായകനായി എത്തിയ ‘ഇരുമുടി’ ചിത്രത്തിലെ ഗാനം പുറത്തിറക്കി. കാര്‍ത്തിക മാസം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. ജിവി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധാനം. മൂന്ന് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്‌സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛന്‍- മകള്‍ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാ ഭവാനി ശങ്കര്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാര്‍, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മണ്‍, രാജ്കുമാര്‍ കാസിറെഡ്ഡി, രമണ ഭാര്‍ഗവ്, കിഷോര്‍ കാഞ്ചേരപാലെം, കാര്‍ത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
രവി തേജ നായകനായ ‘ഇരുമുടി’ ചിത്രത്തിലെ ഗാനം
