3 2

രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ കുതിപ്പ് തുടരുന്നു. ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ മുന്‍ വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. മാരുതി സുസൂക്കി തന്നെയാണ് ഒന്നാംസ്ഥാനത്ത്. വില്പനയില്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ സാധിച്ചു. ഇക്കാലയളവില്‍ വിറ്റത് 1,76,971 യൂണിറ്റുകളാണ്. മുന്‍വര്‍ഷം 1,31,278 യൂണിറ്റുകളായിരുന്നു. ടാറ്റ മോട്ടോഴ്സ് 67,753 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 56 ശതമാനം വര്‍ധന. ടാറ്റയുടെ ഇവി മോഡലുകളുടെ വില്പനയില്‍ 94 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റില്‍ വില്പന 8,540 യൂണിറ്റുകളായിരുന്നത് 16,549 യൂണിറ്റായി ഉയര്‍ന്നു. മഹീന്ദ്ര 50 ശതമാനം വളര്‍ച്ചയോടെ 59,257 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഗസ്റ്റില്‍ ആഭ്യന്തര, കയറ്റുമതി ഉള്‍പ്പെടെ 65,796 യൂണിറ്റുകള്‍ വിറ്റഴിച്ചു. 8.8 ശതമാനം വര്‍ധന. കിയ ഇന്ത്യ 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *