നടുവിലെ അകത്ത്, പുല്‍പ്പായില്‍ വെള്ളപുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന, മരണവുമായി നന്നായി പൊരുത്തപ്പെട്ട മുഖമുള്ള ഈ മുപ്പത്തെട്ടുകാരി തന്നെ ചുറ്റിപ്പറക്കുന്ന ഈച്ചയുടെ മൂളിച്ച കേള്‍ക്കുന്നുണ്ടാവുമോ? എത്രമാത്രം അടുത്തറിഞ്ഞാലും ഓരോ മനുഷ്യനിലും അവശേഷിക്കുന്ന നിഗൂഢതയുടെ ഇരുള്‍പ്രപഞ്ചങ്ങളിലൂടെ, ഒരേ വ്യക്തിയില്‍ പല നേരങ്ങളില്‍ പകര്‍ന്നാടുന്ന പല പല ജീവിതങ്ങളിലൂടെ മരണമെന്ന പ്രഹേളികയെ ഏറെ പുതുമയോടെ വ്യാഖ്യാനിക്കുന്ന രചന. അഥവാ, മരണമെന്ന മഹാസത്യത്തില്‍നിന്നും ജീവിതത്തെയും ജീവരഹസ്യങ്ങളെയും ഖനനം ചെയ്തെടുക്കുന്നതിനുള്ള സൂത്രവാക്യമായി വായനയെ മാറ്റുന്ന നോവല്‍. ‘ഇത്രമാത്രം’. കല്‍പ്പറ്റ നാരായണന്‍. മാതൃഭൂമി. വില 119 രൂപ.
