ചര്‍മത്തിന്റെ ഉപരിതലത്തില്‍ ബാക്ടീരിയകള്‍, ഫംഗസുകള്‍, വൈറസുകള്‍ എന്നിവയടങ്ങുന്ന കോടിക്കണക്കിന് സൂക്ഷ്മജീവികള്‍ വസിക്കുന്നുണ്ട്. ചര്‍മത്തിന് തിളക്കവും രോഗപ്രതിരോധശേഷിയും നല്കുന്നതില് ഇവയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. എന്നാല്‍ ചില തെറ്റായ ശീലങ്ങള്‍ കാരണം ഇവ ചത്തൊടുങ്ങുകയും, അത് ഗുരുതരമായ ചര്‍മപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശക്തമായ രാസവസ്തുക്കള്‍, സള്‍ഫേറ്റ് എന്നിവ അടങ്ങിയ ഫേസ് വാഷുകളും വീര്യമേറിയ സോപ്പുകളും ഉപയോഗിച്ച് മുഖം അടിക്കടി കഴുകുന്നത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണമയത്തോടൊപ്പം നല്ല ബാക്ടീരിയകളെയും പൂര്‍ണമായി കഴുകിക്കളയുന്നു. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാതിരിക്കുന്നതും, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും ചര്‍മത്തിന്റെ പി.എച്ച് ലെവല്‍ തകരാറിലാക്കുന്നു. നല്ല സൂക്ഷ്മജീവികളുടെ എണ്ണം കുറയുമ്പോള്‍ ചര്‍മത്തിന്റെ രോഗപ്രതിരോധശേഷി തകരുകയും ചീത്ത ബാക്ടീരിയകള്‍ പെരുകുകയും ചെയ്യുന്നു. ഇത് മുഖക്കുരു, എക്സിമ, അമിതമായ ചുവപ്പുനിറം, ചൊറിച്ചില്‍, ചര്‍മം വരളുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. ചര്‍മത്തിന്റെ സ്വാഭാവിക സമനില വീണ്ടെടുക്കാന്‍ മൃദുവായ, പി.എച്ച് ബാലന്‍സ്ഡ് ആയ ക്ലെന്‍സറുകള്‍ മാത്രം ഉപയോഗിക്കുക. ദിവസവും രണ്ടില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നത് ഒഴിവാക്കണം. കൂടാതെ, തൈര്, മോര്, ഫെര്‍മെന്റഡ് ഭക്ഷണങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വന്‍കുടലിലെയും ചര്‍മത്തിലെയും നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കും.
ചര്‍മത്തെ നശിപ്പിക്കുന്ന തെറ്റായ ശീലങ്ങള്‍
