വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റുമതി ചെയ്തത്.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു.
മാണി സി. കാപ്പൻ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആവശ്യപ്പെട്ടു. അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ജി.എസ്.ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കാന്തപുരം വിവാദത്തിൽ ലീഗിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു.
കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് ടികെ ഹംസ . കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമാണെന്നും അദ്ദേഹത്തിന് മതപരമായ കാര്യങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ടികെ ഹംസ പറഞ്ഞു.
പൊതു ഇടങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരരുതെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറുടെ പരാമർശത്തിന് മറുപടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ ലേഖനം.മതസ്വാതന്ത്ര്യം മറ്റൊരാളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കാനുള്ള അധികാരമായി മാറരുത്.എന്നും പറയുന്നു.
നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയിലെ ഫണ്ട് തിരിമറി വിവാദത്തിൽ, സിപിഎം ജില്ലാ നേതൃത്വം സംഘടനാപരമായ നടപടി ഉറപ്പുനൽകിയതായി പരാതിക്കാരനായ തോമസ് ജോസഫ്. നേതാക്കളുടെ വാക്കിൽ വിശ്വാസമർപ്പിച്ച് പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
ക്രിപ്റ്റോ തട്ടിപ്പ് പരാതി ഉയർന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീം കൊച്ചി ബ്ല്യൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെതിരെ നടപടി. മുംബൈ ആസ്ഥാനമായ എനിഗ്മാറ്റിക് സ്മൈൽ കമ്പനി ഡയറക്ടർ സ്ഥാനത്ത് നിന്ന് സുഭാഷിനെ പുറത്താക്കി. സുഭാഷിന്റെ ക്രിപ്റ്റോയുമായി ബന്ധമില്ലെന്ന് കമ്പനി വിശദീകരിക്കുന്നത്.
വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മഹല്ല് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് വഖഫ് ബോർഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിർകക്ഷികളും നേരിട്ട് ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോർഡ് അറിയിച്ചു. തലശ്ശേരി കോടതിയിലെ അഭിഭാഷകൻ അബൂബക്കർ സിദ്ദീഖിനാണ് ചുമതല.
അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകി. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള അപചയങ്ങൾ മറച്ചുവെക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താൻ ശുപാർശകൾ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് ഡോ. രേഖ കൃഷ്ണൻ മോശമായി പെരുമാറിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സ്ഥലം മാറ്റാൻ ഡിഎച്ച്എസിന് സമർപ്പിച്ച റിപ്പോർട്ടിൽ ഡിഎംഒ ശുപാർശ ചെയ്തു
കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ ആകെ 15 സ്റ്റേഷനുകളാണ് ഉള്ളത്. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെ രണ്ട് സ്റ്റേഷനുകൾ ഭൂമിക്കടിയിലായിരിക്കും. അതേസമയം മൂന്നാംഘട്ടത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ ഉൾപ്പെടില്ല.
കരിപ്പൂരിൽ 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. കുഞ്ഞിൻ്റെ പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടിയിട്ടുണ്ട്. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണ് സ്വർണം കണ്ടെടുത്തത്.
ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം
കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇവരിൽ നിന്ന് 26 കിലോയിലധികം കഞ്ചാവ് പിടികൂടി. നഗരത്തിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി സെൻട്രൽ പോലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മുസ്ലിയാത്ത് വീട്ടിൽ ഷാജു (44) വിനെയാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കോഴിക്കോട് താമരശേരിയിലെ സ്പായിൽ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ആരോപണത്തിൽ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ഫാസിലിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കൾ സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന എംഎൽഎ അമർനാഥ് സാഖ ആരോപിച്ചു. നേതാക്കളുടെ സ്വാർത്ഥതയും പണത്തോടുള്ള ആർത്തിയും പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകളിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നു. വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടോൾ വരുമാനം സ്വകാര്യ അക്കൗണ്ടുകളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ. ദില്ലി, ഉത്തർപ്രദേശ് ഉൾപ്പെടെ 14 പ്രധാന കേന്ദ്രങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്.
അമേരിക്കയിലെ ന്യൂയോർക്കിലുള്ള ടൈംസ് സ്ക്വയറിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് കുത്തേറ്റ് മരിച്ചു. 32കാരിയായ എറിൻ പിയാസെന്റി ആണ് കൊല്ലപ്പെട്ടത്. 49കാരിയായ പമേല സിസ്നെറോസ് ആണ് ആക്രമണം നടത്തിയത്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി.ആക്രമണത്തിൽ 68കാരനും കുത്തേറ്റു. ഇയാളുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് മാനസ്സിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിശ സാലിയൻ്റെ മരണത്തിൽ സിബിഐ അന്വേഷണം. ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ എസ് വി കോട്ട്‍വാൾ, ആർ ആർ ഭോൺസാലെ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ട്രംപിൻ്റെ പ്രതികരണം.
ഇറാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് ആക്രമണം. വിവാഹചടങ്ങിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഇറാൻ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമെന്നും ഇറാൻ അറിയിച്ചു.
ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം നിരസിച്ചു. പകരം, ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി അദ്ദേഹം പ്രവർത്തിക്കും.
