ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും കൂടുതൽ സുതാര്യമായി പരീക്ഷകൾ നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായി നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിന്‍റെ ഭാഗമായി എൻടിഎ രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്‍റെ സഹായം തേടി. വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഫോർമാറ്റിൽ അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കണം.
നീറ്റ് പരീക്ഷകൾ സി ബി റ്റി രീതിയിലേക്ക് മാറ്റുന്നതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് എൻ ടി എ
