വ്യാജ അശ്ലീല ഉള്ളടക്കങ്ങളുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വഴി സാമ്പത്തികത്തട്ടിപ്പുകള്‍ കൂടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ പരസ്യങ്ങളും ലിങ്കുകളും ഉപയോഗിച്ചാണ് ആപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്ന് നാഷണല്‍ സൈബര്‍ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് അറിയിച്ചു. നൈറ്റ്പ്ലേ, റീലൂപ്, കിസ്, വിമോ, റിവോ, നെക്സോ, വിക്സ തുടങ്ങിയ പേരുകളിലുള്ള ആപ്പുകളും സമാന സ്വഭാവത്തിലുള്ള മറ്റ് ആപ്പുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങളിലൂടെയും ലിങ്കുകളിലൂടെയുമാണ് ഉപയോക്താക്കളെ ആദ്യം ആകര്‍ഷിക്കുന്നത്. അവിടെനിന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് രീതി. ഇത്തരം അനുമതികള്‍ നല്‍കിയാല്‍ ആപ്പിന് ഫോണിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്‍സിടിഎയു മുന്നറിയിപ്പു നല്‍കി.
അശ്ലീല ഉള്ളടക്കമുള്ള ആപ്പിലൂടെ തട്ടിപ്പുകള്‍ പെരുകുന്നു
