സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയും പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തില്‍ പവന് 1,360 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയും 14 കാരറ്റിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 8,920 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിലെത്തി. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് 4,300 – 4,360 ഡോളര്‍ നിരക്കിലാണ് ഇന്ന് സ്‌പോട്ട് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
