പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചു. കോൺഗ്രസും ബിജെപിയും തുല്യ അംഗബലമുള്ള പഞ്ചായത്തിൽ സിപിഎമ്മിന് രണ്ട് അംഗമാണുള്ളത്. സിപിഎം പിന്തുണയിൽ അവിശ്വാസം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിൽ ഒരു സിപിഎം അംഗം പിന്തുണച്ചതോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് അംഗം വി പി മനോജ് കുമാര്‍ പഞ്ചായത്ത് പ്രസിഡന്റാകും.
പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ഭരണം യുഡിഎഫ് നേടി
