കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വകുപ്പിന്‍റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 31 ന് മുൻപ് പുതിയ ഘടന നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റുന്നതിനൊപ്പം കുടിവെള്ള പൈപ്പുകൾ പൊട്ടുമ്പോൾ അതിവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കുടിവെള്ള വിതരണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ബില്ലുകളിലെ പരാതികൾ പരിഹരിക്കുന്നതിനായി ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുമെന്നും, പത്തനംതിട്ടയിൽ നാളെ ചേരുന്ന യോഗത്തിൽ ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു
