ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.
ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
