അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്ക് ആദരമര്‍പ്പിച്ച് എ.ആര്. റഹ്മാന് തയ്യാറാക്കിയ ‘ആശ ഫോറെവര്‍’ ഗാനം പുറത്തിറക്കി. ആശാ ഭോസ്ലെയുടെ ജീവിതകാലത്ത് എ.ആര്. റഹ്മാന് പദ്ധതിയിട്ടതാണ് ‘ആശ ഫോറെവര്‍’. ഗായികയുടെ യഥാര്‍ഥ ശബ്ദത്തില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. അവരുടെ വേര്പാടിന് ശേഷം, നേരത്തെ ചിത്രീകരിക്കാന്‍ കഴിയാതെ പോയ ഭാഗങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കമല്‍ ഹാസന്, രജനീകാന്ത്, കരണ്‍ ജോഹര്‍ തുടങ്ങിയവരുടെ എ.ഐ. രൂപങ്ങളും വീഡിയോയിലുണ്ട്. ലണ്ടനിലെ ട്രിനിറ്റി ലാബന്‍ കണ്‍സര്‍വേറ്ററി ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ വിദ്യാര്‍ഥികളും സംഗീതജ്ഞരും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ലണ്ടനിലും മുംബൈയിലുമായി ചിത്രീകരിച്ച ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. വാര്‍ണര്‍ മ്യൂസിക് ഇന്ത്യയുമായി ചേര്‍ന്ന് റൂഹ് റെക്കോര്‍ഡ്സ് ആണ് ഗാനം പുറത്തിറക്കിയത്.
ആശാ ഭോസ്ലെയ്ക്കായി ‘ആശ ഫോറെവര്‍’ ഗാനം
