അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ‘ഹനുമാന്‍ അംശ്’. അഞ്ചാം വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം വന്‍മുന്നേറ്റമാണ് നടത്തിയത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധര്‍’, ‘ധുരന്ധര്‍ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷന്‍ ‘ഹനുമാന്‍ അംശ്’ മറികടന്നു. അഞ്ചാം വാരത്തിന്റെ അവസാനദിവസങ്ങളില്‍, ‘ധുരന്ധറി’നേക്കാള്‍ 16 കോടി രൂപയും ‘ധുരന്ധര്‍ 2’-നേക്കാള്‍ 36.70 കോടി രൂപയും അധികം നേടാന്‍ ‘ഹനുമാന്‍ അംശി’നായി. റിലീസ് ചെയ്ത് 31-ാം ദിവസം ചിത്രത്തിന്റെ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 122.13 കോടി രൂപയിലെത്തി. പിന്നാലെ ഗ്രോസ് കളക്ഷന്‍ 150 കോടിയും പിന്നിട്ടു.
