3 13

ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഐനോക്സ് ക്ലീന്‍ എനര്‍ജി ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. 10,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി തയാറെടുക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി മൂല്യനിര്‍ണയമാണ് കമ്പനി ലക്ഷ്യമിടുന്നത്. സോളാര്‍ വൈദ്യുതി, സോളാര്‍ സെല്‍ മൊഡ്യൂള്‍ നിര്‍മാണം, കാറ്റാടി-സൗരോര്‍ജ പദ്ധതികള്‍ വൈദ്യുതി വില്പന തുടങ്ങി പ്രകൃതിദത്ത വൈദ്യുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വലിയ വിപുലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. ഐനോക്സ് ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്. പ്രമോട്ടര്‍മാരുടെ കൈവശമാണ് നിലവില്‍ 95 ശതമാനം ഓഹരികളും. ഓഫര്‍ ഫോര്‍ സെയിലിലൂടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഐനോക്സ് ഗ്രൂപ്പില്‍ നിന്നുള്ള നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ഐനോക്സ് ക്ലീന്‍ എനര്‍ജി മാറും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *