ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് പാരീസില്‍ ആരംഭിക്കുന്ന ചടങ്ങിലാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ ലിയോണല്‍ മെസിയും, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും, ഫ്രഞ്ച് താരം കരീം ബെന്‍സേമയും തമ്മിലാണ് പോരാട്ടം. ഇക്കുറി അർജന്റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലിയോണല്‍ മെസിക്കാണ് പുരസ്കാര സാധ്യത. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലിലെ രണ്ട് ഗോളുകളടക്കം ഏഴ് ഗോളുകള്‍ മെസി നേടിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ബാലന് ഡി ഓർ പുരസ്കാരം നേടിയ ബെന്‍സേമയെയും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച എംബാപ്പെയേയും തള്ളി മെസി ഈ പുരസ്ക്കാരം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരങ്ങൾ ഇന്ത്യൻ സമയം 1.30 ന് പ്രഖ്യാപിക്കുo
