നടൻ ദിലീപ് പ്രതിയായ കേസിൽ നടിക്കെതിരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് കോടതി. ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ആറ് വർഷമായി ജാമ്യമില്ലാതെ ജയിലിൽ ആണെന്നും ഹർജിയിൽ സുനിൽ പറഞ്ഞിട്ടുണ്ട്. അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമണമാണെന്ന് കോടതി പറഞ്ഞു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷം ആയിരുന്നു കോടതിയുടെ പരാമർശം. വിചാരണ നടക്കുന്ന ദിവസങ്ങളിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോ കോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നടൻ ദിലീപ് പ്രതിയായ കേസിൽ നടിക്കെതിരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് കോടതി
