മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന് നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു.2014 സെപ്റ്റംബർ ഒന്നിന് സർവീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവർക്കും ആ തീയതിക്കു ശേഷം വിരമിച്ചവർക്കും സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാനാണ് അവസരം. ഇതിനായുള്ള ലിങ്ക് നിലവിൽ പ്രവർത്തനം തുടങ്ങി. ഉയർന്ന പിഎഫ് പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് മൂന്ന് മാസം അധികൃതർ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല. സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള സമയം തീരാൻ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ഇരുപതിന് സർക്കുലർ ഇറക്കിയത്. ഓപ്ഷൻ നൽകാനുള്ള സമയപരിധി കോടതി നിർദ്ദേശപ്രകാരം അടുത്ത മാസം മൂന്നിന് അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ സാങ്കേതിക നടപടികൾ നീണ്ടതിനാൽ മേയ് മൂന്നു വരെ ഓപ്ഷൻ നൽകാമെന്ന് തൊഴിൽ മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു.
പിഎഫ് പെന്ഷൻ ഓപ്ഷന് നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി
