കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതെന്ന് കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
പഞ്ചാബ് ലൗലി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് വൻ പ്രതിഷേധവും സംഘർഷവും. വിദ്യാർഥികളുടെ പ്രതിഷേധം അടിച്ചമർത്തുന്നതിനെ അപലപിച്ച പിണറായി, 1500 ലധികമുള്ള മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. റെയിൽവേ ബോർഡിൻ്റെ തീരുമാനം റെയിൽവേ വികസനത്തെ ബാധിക്കില്ലെന്നും ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്‌ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ആഭ്യന്തര മന്ത്രി ഉദ്‌ഘാടനം ചെയ്തു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കും വിദ്യാലയങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും പുറമെ ലഹരിക്കടിമപ്പെട്ടവർക്കായി ‘തൂഫാൻ കെയർ’ പദ്ധതിയും നടപ്പിലാക്കും
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം മന്ത്രി ഒ ജെ ജനീഷ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചതിൽ പരിഹാസവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷമുന്നയിച്ച വസ്തുതകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിത്.
യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി ഡോ. അജയ്യ കുമാറിനെ പാന്‍ ആഫ്രിക്കന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ ഏജന്‍സി ഫോര്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ ഫോര്‍ ആഫ്രിക്കയുടെ (PAIWAS) ഐക്യരാഷ്ട്രസഭയിലെ പ്രൊജക്റ്റ് ആൻഡ് ഹ്യൂമാനിറ്റെറിയൻ അഫയേഴ്സ് ഉപദേഷ്ടാവായി നിയമിച്ചു.
വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖ ജീവനക്കാരനായ കെ.ടി. നൗഫലിനെയാണ് ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ് നൗഫൽ. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയാണ് ഇയാൾക്കെതിരേ പരാതി നൽകിയിരുന്നത്.
തൃശൂർ വെങ്കിടങ്ങിൽ പശു തൊഴുത്തിന് തീയിട്ടതായി പരാതി. ക്ഷീരകർഷകനായ സുരേന്ദ്രന്റെ വീടിനോട് ചേർന്നുള്ള തൊഴുത്താണ് കത്തി നശിച്ചത്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് വിൽപനക്കാരെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. ഒരു കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗമാണ് നിമിഷനേരം കൊണ്ട് കത്തിയമർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ പറയുന്നു. പാസ്സ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മൂന്നാമത്തെ കേസിലും പാർവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വെച്ചാണ് അപകടം. കാർ, ഇരുപചക്രവാഹന യാത്രക്കാർ എന്നിവരാണ് പരാതിയുമായി എത്തിയത്. അശ്വന്ത് കോക്കിനെ വൈദ്യപരിശോധനക്കായി എത്തിച്ചിരിക്കുകയാണ്.
ഹൈദരാബാദിൽ കുടുംബവഴക്കിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ ഭാര്യ രമാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. 52 കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ ഇടപെടാൻ കേന്ദ്രസർക്കാർ ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്ന തർക്കത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം നൽകി. മമത ബാനർജി, ഋതബ്രത ബാനർജി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലാണ് തർക്കം. സത്യവാങ്മൂലം സമർപ്പിക്കാൻ നാല് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.
സിനിമയ്ക്ക് മുൻപ് 22 മിനിറ്റോളം നേരം പരസ്യങ്ങൾ പ്രദർശിപ്പിച്ചതിന് തിയേറ്ററിന് 75,000 രൂപ പിഴ ചുമത്തി. ഹൈദരാബാദിലെ ഒരു മൾട്ടിപ്ലക്സ് തിയേറ്ററിനെതിരെയാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്. 2025 ജൂൺ 30 തിയേറ്ററിലെ സിനിമ കാണാനെത്തിയ യുവാവ് നൽകിയ പരാതിയിലാണ് നടപടി.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലി സംഘർഷം. റോഡ് വീതികൂട്ടൽ നടപടിക്കിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. മസ്ജിദ് കമ്മിറ്റിയും മുനിസിപ്പൽ കോർപ്പറേഷനും ഒത്തുതീർപ്പിലെത്തുമെന്ന് അറിയിച്ചതോടെ ഈ വിഷയത്തിലെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തീർപ്പാക്കി.
ദില്ലിയിലെ തുടർച്ചയായ ലൈംഗികാതിക്രമ കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ദില്ലിയിൽ പാർക്കിൽ നടന്ന കൂട്ടബലാത്സംഗവും, ഗ്രേറ്റർ നോയിഡയിൽ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവവും കോടതി പരാമർശിച്ചു.
