മേഘാലയയിലും നാഗാലാൻറിലും കനത്ത സുരക്ഷയിൽ വോട്ടെടുപ്പ് തുടരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ഏഴ് മണിയോടെ ലഭിക്കും. പോളിങ്ങ് ശതമാനം കൂട്ടാനായി മേഘാലയയിൽ ആദ്യത്തെ അഞ്ച് വോട്ടർമാർക്ക് സമ്മാനവും ഏർപ്പെടുത്തിയിരുന്നു. മേഘാലയയിൽ 21 ലക്ഷവും , നാഗാലാൻറിൽ 13 ലക്ഷത്തിലധികവും വോട്ടർമാരുണ്ടെന്നാണ് കണക്ക്. ജനങ്ങൾ വോട്ടവകാശം വിനിയോഗിച്ച് റെക്കോർഡ് പോളിങ്ങും രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും, മാറ്റത്തിന് അവസരം നൽകാനായി വോട്ടു രേഖപ്പെടുത്തണമെന്ന് മല്ലികാർജുൻ ഖാർഗെയും അഭ്യർത്ഥിച്ചു. 59 സീറ്റുകളിലേക്കാണ് രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.
മേഘാലയയിലും നാഗാലാൻറിലും വോട്ടെടുപ്പ് തുടരുന്നു
