ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ചമറയുന്ന സാഹചര്യമാണ് നിലവില്‍ ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു. സൂചികയിൽ 100 കടന്നാൽ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്.
ദില്ലിയിൽ വായുമലിനീകരണം അപകടാവസ്ഥയിലേക്ക്
