തൃശൂർ കേരള വര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്. ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിയടിയില്‍ കെഎസ്യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം നസിയയുടെ മുഖത്ത് ഗുരുതരമായിപരുക്കേറ്റു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്റെ തലയ്ക്കും അടിയില്‍ പരുക്കേറ്റിട്ടുണ്ട്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.
കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം
