പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. എഎസ്ഐ അടക്കം മൂന്ന് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് പ്രതികൾ രക്ഷപ്പെട്ടത്.ചാടിപ്പോയ പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്തിയില്ല. ചാടിപ്പോയ റസലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. റസലിനൊപ്പം കടന്ന് കളഞ്ഞ സൂരജിനെ പൊലീസ് പിടികൂടിയിരുന്നു.
പ്രതികൾ ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി
