ഇന്ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പാൽ വില വർധന പരിഗണിക്കും. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും.
പാൽ വില വർധന ഇന്ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കും
