Untitled design 2026 04 29T103039.631

ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പൊലീസ് റിപ്പോർട്ടിന്‍റെറെ അടിസ്ഥാനത്തിലാണ് ബിജെപി കൗൺസിലർമാ‍ക്കെതിരെ നടപടി സ്വീകരിച്ചത്.  നാളെ മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് പൊലീസ് നോട്ടിസിൽ പറയുന്നു. നെട്ടയം സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പൊലീസിനെ വലിയ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കൾ പെരുമാറിയത്. മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *