ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമർശനം. മത്സരം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ പങ്കുചേർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാൾ പണത്തിന് വിലയുണ്ടോ ക്രിക്കറ്റ് മത്സരമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. പഹൽഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രംഗത്തെത്തി. അസം മുഖ്യമന്ത്രിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടും, എല്ലാവരോടും എനിക്ക് ഒരു ചോദ്യമുണ്ട്. പഹൽഗാമിലെ നമ്മുടെ 26 പൗരന്മാരുടെയും മതം ചോദിച്ച് വെടിവച്ച പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം ഒഴിവാക്കാൻ നിങ്ങൾക്ക് അധികാരമില്ലേ എന്നും ഒവൈസി ചോദിച്ചു. കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി, ശിവസേന എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ അപലപിച്ചു. പാകിസ്ഥാനുമായി ഒരു മത്സരം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ഈ മത്സരം നടക്കരുതെന്ന് രാജ്യം മുഴുവൻ പറയുന്നു പിന്നെ എന്തിനാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് എഎപി മേധാവി അരവിന്ദ് കെജ്രിവാൾ എക്സിലെ പോസ്റ്റിൽ ചോദിച്ചു.
ഇന്ത്യ-പാക് മത്സരത്തിനെതിരെ എതിര്‍പ്പ് രൂക്ഷം
