നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസ്സാമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആരോപണങ്ങൾ ശരിയായതു കൊണ്ടല്ലേയെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട് രാഹുലിന്റെ മാന്യതയുടെയും സംസ്കാരത്തിന്റേയും ഭാഗമായി അദ്ദേഹം തീരുമാനമെടുക്കണം ജനങ്ങളെ കബളിപ്പിക്കുന്ന വരെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നു കോൺഗ്രസിന്റെ ജീർണ്ണ മുഖം വ്യക്തമാവുകയാണ്. ആ നിലപാടുകളിൽ നിന്ന് കോൺഗ്രസ്സാണ് മാറേണ്ടത് പാർലമെട്രി പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കൊണ്ട് രാഹുലിനെ നിയമസഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാനാകില്ല കോൺഗ്രസ് നിലപാട് അനുസരിച്ച് ആയിരിക്കും തുടർന്നുള്ള നിലപാടുകൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസ്സാണെന്ന് ടിപി രാമകൃഷ്ണന്
