പിറവം പേപ്പതിയിൽ കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. 8 തൊഴിലാളികളാണ് അവിടെ ആകെ ഉണ്ടായിരുന്നത് മൂന്നുപേർ മണ്ണിനടിയിൽ പെടുകയായിരുന്നു. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു തൊഴിലാളികൾ.
പിറവം പേപ്പതിയിൽ കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെ മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
