കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു.കക്കയത്ത് പാലാട്ടിയില്‍ അബ്രഹാമിനെയാണ് കാട്ടുപോത്ത് ആക്രമിച്ചു കൊലപ്പെടുത്തിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപെട്ടിരുന്നു.മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും,കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.എബ്രഹാമിന്റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.
കക്കയത്തെ കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു
