തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യം വില കുറച്ചു നൽകാതായതോടെ ഉന്തും തള്ളുമായി. അൽപസമയം കഴിഞ്ഞെത്തിയ യുവാക്കൾ ബാർ ഇരുമ്പ് വടികൊണ്ട് അടിച്ചു തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ മൂന്ന് ബാർ ജീവനക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.
മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു
