മുതലപ്പൊഴിയിൽ പതിനാറ് പേരടങ്ങുന്ന ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. 16 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ആറ് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ചിറയിൻകീഴ് ആശുപത്രിയിലേക്കു മാറ്റി. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. മുങ്ങിയ വള്ളം ഹാർബറിലേക്കു മാറ്റി.
മുതലപ്പൊഴിയിൽ വീണ്ടും അപകടം
