പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്ന് സുപ്രീംകോടതി. നിസാര പ്രശ്നങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ എത്തുന്ന പ്രവണത ശരിയല്ലെന്നും സുപ്രീം കോടതി നീരീക്ഷണം. ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് നല്കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ നീരീക്ഷണം. മത ഗ്രന്ഥങ്ങളുടെ തനി പകര്‍പ്പല്ല സിനിമയെന്നും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചുമതലപെട്ട സ്ഥാപനങ്ങളും ബന്ധപെട്ട നിയമങ്ങളുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്ന് സുപ്രീംകോടതി
