താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കാനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ബൂത്ത്തല പ്രവർത്തകർക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.’ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ
