സിഎംആർഎൽ കേസിൽ നിലവിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. റെഡ് ബുക്കിൽ ഭാവി പരിപാടികൾ എഴുതിയെന്ന് മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിലെ 20 കോടി രൂപ എവിടെനിന്ന് വന്നു എന്ന് റിയാസ് വ്യക്തമാക്കണമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ നമ്മള്‍ ബേപ്പൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തിയ കുറിപ്പാണ് റെഡ് ബുക്ക് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും, ഹവാല ഇടപാടെന്ന് വീണ കുറ്റസമ്മതം നടത്തിയെന്നത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു. പിന്നാലെ, ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിലുണ്ടായിരുന്നു.
മുഹമ്മദ് റിയാസും വീണയും കാര്യങ്ങൾ കൃത്യമായി പറയണമെന്ന് തോമസ് ഐസക്കിന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഗോപകുമാർ മുകുന്ദൻ. ഇപ്പോൾ പുറത്തുവന്ന നോട്ട് പാഡ് പേജിനെ റിയാസ് നിഷേധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റിയാസ് പറയുന്ന ഫ്യൂച്ചർ ബിസിനസ് എന്താണെന്നും ഗോപകുമാർ ചോദിച്ചു.
ടി വീണയ്ക്ക് എതിരായ ഇഡി നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്. പാർട്ടിക്കാരെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇപ്പോൾ ന്യായങ്ങൾ നിരത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ആർ ബിന്ദു എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.
വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് കെ എസ് ഇബി. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്.
30 രൂപക്ക് എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി പറഞ്ഞു.
പിഎസ്‍സി കമ്മീഷൻ അംഗങ്ങൾക്ക് പ്രത്യേക പരിഗണന ക്രിമിനൽ ചട്ടം നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‍സി അംഗങ്ങൾക്ക് ഐജി അജിത ബീഗം കത്ത് നൽകും.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. ചോറ്റാനിക്കര കോടതി വിചാരണ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി.
പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ തമ്മിൽ തർക്കം തുടരുകയാണ്.
മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ സാന്നിധ്യം വീണ്ടും സജീവമായി. നെടുവ, കുപ്പിവളവ് തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രികാലങ്ങളില്‍ മോഷണശ്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു.
മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ ഇ.കെ, എപി വിഭാഗം നേതാക്കൾ ഒരുമിച്ചു പങ്കെടുത്തു. പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത് സാദിഖലി തങ്ങളും എ പി അബൂബക്കർ മുസ്ലിയാരും ഒരുമിച്ചായിരുന്നു. സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു.
പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിൽ നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്.
പയ്യാമ്പലത്തു വ്യാജ രേഖ നൽകി കെട്ടിട നമ്പർ നേടിയ സംഭവത്തിൽ നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നു കോർപറേഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തൽ. തീരദേശ പരിപാലന നിയമം ഉൾപ്പെടെ ലംഘിച്ചാണ് കെട്ടിടം പണിതതെന്നു കണ്ടെത്തി.
ചട്ടിപ്പറമ്പ്മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടൂവീലര്‍ വര്‍ക്ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ പണിക്കായി നിര്‍ത്തിയിട്ടിരുന്ന ആറ് വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. സംഭവത്തില്‍ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വര്‍ക്ഷോപ്പ് ഉടമ പറയുന്നു.
വാഹനത്തിന് ട്രാഫിക് പിഴയുണ്ടെന്ന് കാണിച്ച് വാട്‌സാപ്പിലൂടെയും മൊബൈല്‍ സന്ദേശങ്ങളിലൂടെയും എത്തുന്ന വ്യാജ ഇ-ചലാന്‍ സന്ദേശങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാജ ലിങ്കുകള്‍ അയച്ച് വാഹന ഉടമകളില്‍ നിന്ന് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു.
യു.പി.ഐ വഴി നടത്തുന്ന ‘പേഴ്സൺ ടു മെർച്ചന്റ്’ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചാർജ് വന്നേക്കും. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മാത്രമാണ് ചാർജ് ഈടാക്കുക.
ദില്ലിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന .
കർണാടകയിലെ ബെലഗാവിയിൽ പഴയ വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന് വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഡിഎംകെയുടെ വാർഷിക സമ്മേളനമായ ‘മൂപ്പെരും വിഴ’ മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാൻ ആണ് പിടിയിലായത്.
വ്യാജ നാണയ നിർമാണ സംഘത്തിന് ഹരിയാനയിലെ സോനിപത്തിൽ നിർമാണ കേന്ദ്രമുണ്ടെന്നും അവിടെ റെയ്ഡ് നടന്നുവെന്നും യുപി പോലീസ്. എന്നാൽ, അങ്ങനെയൊരു വിവരമേ തങ്ങൾക്കില്ലെന്ന നിലപാടിൽ സോനിപത് പൊലീസ്.
ഏക സിവിൽ കോഡ് വിഷയത്തിൽ വിപുലമായ ചർച്ച വേണമെന്ന നിലപാടിൽ തെലുഗുദേശം പാർട്ടി. ഈ വിഷയത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിർദ്ദേശം ആലോചിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിഡിപി വ്യക്തമാക്കി.
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലിയെ ലോക ആരോഗ്യ സംഘടന അംഗീകരിച്ചു. പൊതുജനാരോഗ്യ പ്രതിരോധ പരിപാടികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഫലമായാണ് ചിലി ഈ ചരിത്രനേട്ടം കൈവരിച്ചത്.
ബഹിരാകാശത്ത് ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളാണെന്നാണ് അവകാശവാദം. യുഎസ് എയർ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന്‍ 0-3ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം.
ഒക്ടോബറില്‍ നടക്കുന്ന പുരുഷവിഭാഗം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തുമെന്ന് പഞ്ചാബ് കായിക ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് പങ്കെടുക്കുന്നതിന് തടസമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന നിമിഷം പാക്കിസ്ഥാന്‍ പിന്‍മാറുകയാണെങ്കില്‍ ഒമാന്‍, ബംഗ്ലാദേശ് ടീമുകളിലൊന്ന് പങ്കെടുക്കും
