കലൂർ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആൽബർട്ട് കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി. മുൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, ആർ ബിന്ദു എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ജിസിഡിഎ ഭൂമി സർക്കാരിന് പതിച്ചു നൽകാൻ ആകില്ലെന്ന കോടതിവിധി നിലനിൽക്കെ, അത് ലംഘിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് വെറും 20 മിനിറ്റ് മുൻപ് മുൻ സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസിൽ മുൻ മന്ത്രിമാർക്ക് പുറമെ ടി.ജെ. വിനോദ് എംഎൽഎ, മുൻ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, എറണാകുളം കളക്ടർ എന്നിവർക്കെതിരെയും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ വിജിലൻസിന് പരാതി
