Untitled design 2026 09 17T155329.085

ജനനവും മരണവും സമയ ബന്ധിതമായി രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പ് വച്ചത്. 21 ദിവസത്തിനുള്ളില്‍ ഫീസോ പിഴയോ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസം വരെ നിശ്ചിത ഫീസ് രജിസ്ട്രാര്‍ക്ക് അടച്ച് രജിസ്റ്റര്‍ ചെയ്യും. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അധികാരിയുടെയോ, ജില്ലാ രജിസ്ട്റാറുടേയോ അനുമതി വേണം. അവര്‍ നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം.ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ , സബ് ഡിവിഷണല്‍ മജിസ്രേറ്റിന്‍റെയോ അനുമതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ പിഴയും, ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയുമടക്കം വ്യവസ്ഥകളാണ് നിര്‍ദ്ദേശിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *