30 രൂപക്ക് എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതി വേണം, പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനമായില്ലെന്ന് വൈദ്യുതി മന്ത്രി
