ബേപ്പൂരിലെ വികസനത്തിനായി ഉണ്ടാക്കിയ നമ്മള്‍ ബേപ്പൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തിയ കുറിപ്പാണ് റെഡ് ബുക്ക് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും, ഹവാല ഇടപാടെന്ന് വീണ കുറ്റസമ്മതം നടത്തിയെന്നത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകാണ് ഇതെങ്കില്‍ അവര്‍ പുറത്ത് വിടുമോ. സംസ്ഥാന കമ്മിറ്റി വിജയകരമായി പൂര്‍ത്തീകരിച്ച് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കാന്‍ പോവുകയാണ്. നേരത്തെ ഹവാല എന്ന നിലയില്‍ എന്നെ കണക്റ്റ് ചെയ്യാനുള്ള ശ്രമം നടത്തി, ഇപ്പോള്‍ പുതിയ കഥയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ഇഡിയുടെ കത്തിലെ വിശദാംശങ്ങളില്‍ മറുപടിയുമായി പിഎ മുഹമ്മദ് റിയാസ്
