മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്.സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്കി, ചെറിയവനോ വലിയവനോ എന്ന് നോക്കാതെ കുറ്റക്കാര്‍ക്കെതിരെ ഏത് അറ്റം വരെയും പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞുവെന്ന് ജയവപ്രകാശ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണത്തിൽ തനിക്ക് തൃപ്തിയില്ലെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു. സംഭവം നടന്നിട്ട് 10 ദിവസമായി. 12 പ്രതികളിൽ പലരും ഇന്നും ഒളിവിലാണ്. ഇവർ എസ്എഫ്ഐയുടെ ഭാരവാഹികളാണ്. നേതാക്കൾക്ക് അറിയാം ഇവർ എവിടെയുണ്ടെന്ന് നേതാക്കൾ തന്നെയാണ് ഇവരെ ഒളിപ്പിക്കാൻ ശ്രമിക്കുന്നതും. ഒരുവശത്ത് കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്ന് പറയുമ്പോഴും മറുവശത്ത് അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ജയപ്രകാശ് പറഞ്ഞു.ഡീനിനെയും വാര്‍ഡനെയും പ്രതിചേര്‍ക്കണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു.രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ല എങ്കില്‍ മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം കിടക്കുമെന്ന് ജയപ്രകാശ് വ്യക്തമാക്കി.
മന്ത്രിമാരുടെ ഉറപ്പുകളില്‍ വിശ്വാസമില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്
