ശബരി കെ റൈസ് ഉടൻ വിപണിയിൽ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ഭാരത് അരിക്ക് ബദലായി കേരളം തയ്യാറാക്കുന്ന ശബരി കെ റൈസ് വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത് കാർഡ് ഉടമയ്ക്കും 10 കിലോ അരി വീതം വാങ്ങാം. ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി അറിയിച്ചു. റേഷൻ കടകളിലൂടെ കൊടുക്കുന്ന അരിയാണ് കേന്ദ്രസർക്കാർ 29 രൂപയ്ക്ക് ഭാരത് അരിയായി വിൽക്കുന്നത്. അരി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ട അവസരമാണ് കേന്ദ്രം സൃഷ്ടിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ശബരി കെ റൈസ് ഉടൻ വിപണിയിൽ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ
