41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാം ബഹിരാകാശത്ത് മടങ്ങിയെത്തിയിരിക്കുകയാണെന്ന് ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശത്ത് എത്തിയ ശേഷം ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം. ഭൂമിയെ സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗതയിലാണ് ഞങ്ങള്‍ വലംവെച്ചുകൊണ്ടിരിക്കുന്നത്, ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്, നിങ്ങളെല്ലാവരും ഈ യാത്രയുടെ ഭാഗമാണ് നമുക്കൊന്നിച്ച് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ മുന്നോട്ടുനയിക്കാം. ജയ്ഹിന്ദ് ജയ് ഭാരത് എന്നുമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഏഴുവട്ടം മാറ്റിവച്ച ആക്സിയം 4 ദൗത്യം ഇന്ന് ഉച്ചയ്ക്ക് 12.01നാണ് വിക്ഷേപിച്ചത്. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ദൗത്യം നടത്തുന്നത്
ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണിതെന്ന് ശുഭാംശു ശുക്ല
