ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് 36 മലയാളികൾ ഉൾപ്പെടെ 296 പേരടങ്ങുന്ന സംഘം തിരികെയെത്തി. ഇതുവരെ 67 മലയാളികൾ അടക്കം 890 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് തിരികെ എത്തിച്ചു. ദില്ലിയിലെ പാലം എയർപോർട്ടിൽ രാവിലെ 11 ന് എത്തിയ ഇന്ത്യൻ എയർ ഫോഴ്സ് സി17 വിമാനത്തിൽ ആകെ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി , തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെ മലയാളി പ്രവാസികൾക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് 36 മലയാളികൾ കൂടി തിരിച്ചെത്തി
