ഷാറൂഖ് സെയ്ഫിയെ സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.ആദ്യം പ്രതി ആക്രമണത്തിനായി ഉപയോഗിച്ചപെട്രോൾ വാങ്ങിയ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി. പ്രതിയെ കാണാൻ വലിയ ജനക്കൂട്ടമാണ് ഇവിടെ തമ്പടിച്ചത്. പിന്നീട് ഇവിടെ നിന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്.
ഷാറൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ്
